ന്യൂയോർക്ക്: ബാജി ഓടംവേലിയുടെ 'അമേരിക്കൻ മലയാളി എഴുത്തിനെ എഴുത്തുകാരെ അറിയാം' എന്ന പുസ്തകത്തിന്റെ പ്രകാശനം ശനിയാഴ്ച വാഷിംഗ്ടൺ ഡിസിയിൽ നടക്കുന്ന ലാന കൺവൻഷനിൽ മലയാളത്തിന്റെ പ്രശസ്ത എഴുത്തുകാരായ സക്കറിയയും വി.ജെ. ജെയിംസും ചേർന്ന് പ്രകാശനം ചെയ്യുന്നു.
അമേരിക്കയിലെ മുപ്പത് എഴുത്തുകാരെയും അവരുടെ ഓരോ പുസ്തകങ്ങളെയും പരിചയപ്പെടുത്തിക്കൊണ്ടുള്ള ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. പത്തനംതിട്ടയിൽ നിന്നുള്ള സാഹിതി പബ്ളിക്കേഷൻസാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെ ഈ വർഷത്തെ റീജണൽ കൺവൻഷൻ ഈ മാസം 25, 26, 27 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടത്തുന്നു.
വെർജീനിയയിലെ ലീസ്ബർഗ് കാരഡോക് ഹാൾ ഹോട്ടലിലെ സിൽക്ക് ഹോസ്പിറ്റാലിറ്റി കോൺഫറനസ് ഹാളിലെ വെച്ചാണ് സമ്മേളനം നടക്കുന്നത്.
എഴുത്തുകാരൻ വേണുഗോപാലൻ കൊക്കോടൻ (കൺവൻഷൻ കമ്മിറ്റി ചെയർമാൻ +1 805 339 7104), ഷിനോ കുര്യൻ (കൺവൻഷൻ കമ്മിറ്റി കൺവീനർ +1 540 692 2300) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ ലാന റീജണൽ കൺവൻഷൻ കമ്മിറ്റി ഇതിന്റെ വിജയിത്തിനായുള്ള എല്ലാ ഒരുക്കങ്ങളും തുടരുന്നു.
കൂടുതൽ വിവരങ്ങൾ ലാന പ്രസിഡന്റ് ശാമുവേൽ യോഹന്നാൻ (+1 214 435 0124), സെക്രട്ടറി നിർമ്മല ജോസഫ് (+1 347 204 0062) എന്നിവരിൽ നിന്നും ലഭിക്കും.